പനവൂർ: അനധികൃതമായി വ്യാജമദ്യം വില്പന നടത്തിയയാൾ അറസ്റ്റിൽ. പനവൂർ മുളമൂട് എംഎം ഹൌസിൽ ഷാൻഹ (36) നെയാണ് നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം 7.45 മണിയോടുകൂടി കീഴേകല്ലിയോട് ഭാഗത്തു വച്ച് മദ്യ കച്ചവടം നടത്ത്തുന്നതിനിടയിലാണ് ഇയാൾ പോലിസ് പിടിയിലായത്. നാലര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വി രാജേഷ് കുമാറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐമാരായ സുനിൽ ഗോപി, വേണു, എഎസ്ഐ രൂപേഷ് രാജ്, ഡ്രൈവർ എസ് സിപിഒ അനിൽ കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.