Recent-Post

നെടുമങ്ങാട് ഗവൺമെൻറ് ജില്ലാ ആശുപത്രിക്ക് നേത്രചികിത്സാ ഉപകരണം കൈമാറി

നെടുമങ്ങാട്: തിരുവനന്തപുരം ടെക്നോപാർക്കിലെ ഗൈഡ് ഹൌസ് ലിമിറ്റഡ് (GUIDE HOUSE) സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് കേരളാ ആർട് ലവേഴ്സ് അസോസിയേഷൻ മുഖാന്തരം നെടുമങ്ങാട് ഗവൺമെൻറ് ജില്ലാ ആശുപത്രിക്ക് സംഭാവന ചെയ്യുന്ന നേത്രചികിത്സാ ഉപകരണം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ ആശുപത്രിക്ക് കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്റ് അഡ്വ. സുരേഷ്കുമാർ കലയുടെ ട്രസ്റ്റിയും വനിതാ കമ്മീഷൻ അംഗവുമായ ഇ.എം. രാധ, ഗൈഡ് ഹൌസ് ലിമിറ്റഡിന്റെ ഇന്തൃയിലെ മേധാവി മഹേന്ദ്ര സിംഗ് റാവത്ത് ഡി.എം.ഒ ഡോക്ടർ ഷിനു സി.പി.ഐ.എം നെടുമങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ. ജയദേവൻ എന്നിവർ സന്നിഹിതരായിരുന്നു.


ഗൈഡ് ഹൌസ് ലിമിറ്റഡിന്റെ സീനിയർ ഫിനാൻസ് ഡയറക്ടർ ഉണ്ണികൃഷ്ണൻ ഗൈഡ് ഹൌസ് ലിമിറ്റഡിന്റെ ഫെസിലിറ്റീസ് ആൻഡ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ റാണ, കലയുടെ ട്രസ്റ്റി സുഭാഷ് അഞ്ചൽ, മാനേജിങ് ട്രസ്റ്റി ലാലു ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോക്ടർ നിത എസ്.നായർ, എന്നിവർ പങ്കെടുത്തു. എംഎൽഎ ഫണ്ടിൽ നിന്നും ആശുപത്രിയ്ക്ക് അത്യാധുനിക ആംബുലൻസ് നൽകുമെന്നും മന്ത്രി പറഞ്ഞു.


  


  


    
    

    


Post a Comment

0 Comments