കിളിമാനൂർ: കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ ബിന്ദു(40) ആണ് മകൻ റെജിനെ(5) കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഭർത്താവിന് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷമാണ് ഇവർ കുഞ്ഞിനെ കൊന്നത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബവഴക്കാണ് ആക്രമണത്തിനും കൊലപാതകത്തിനും കാരണമെന്നാണ് പ്രാഥമിക നിഗമനം. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭർത്താവ് റെജിലാലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയിലും ഇവർ തമ്മിൽ വഴക്കിട്ടിരുന്നു. തുടർന്ന് ബിന്ദു റെജിലാലിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. പിന്നാലെ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ ശേഷം ബിന്ദുവും കിണറ്റിൽ ചാടി എന്നാണ് വിവരം.
ബിന്ദുവിന്റെയും റെജിലാലിന്റെയും രണ്ടാം വിവാഹമാണിത്. ഇരുവരും തമ്മിൽ നിരന്തരം വഴക്കിടുമായിരുന്നെന്ന് സമീപവാസികൾ പറയുന്നു. വീട്ടിൽ തർക്കം പതിവായിരുന്നതിനാൽ രാത്രി നടന്ന സംഭവം ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.