നെടുമങ്ങാട്: കല്ലമ്പാറയ്ക്ക് സമീപംവാഹനാപകടം. ഒരാൾ മരിച്ചു. കരകുളം ഏണിക്കര ആര്യ ഗാർഡൻസിൽ രാകേന്ദു വീട്ടിൽ രാജേശ്വരി അമ്മ (62) ആണ് മരിച്ചത്. ഭർത്താവ് സുഭാഷ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

പതിനൊന്നാംകല്ലിൽ നിന്ന് പഴകുറ്റി ഭാഗത്തേക്ക് പോയ രാജേശ്വരി അമ്മയും ഭർത്താവ് സുഭാഷ് ഓടിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ ടിപ്പർലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ രാജേശ്വരി അമ്മയുടെ മേൽ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ രാജേശ്വരി അമ്മ മരണപ്പെട്ടു ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം.







0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.