Recent-Post

വീടിന്റെ കാർ പോർച്ചിൽ കഞ്ചാവ് ചെടി; യുവാവ് അറസ്റ്റിൽ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ വീടിന്റെ കാർ പോർച്ചിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി. വിളവെടുപ്പിന് പാകമായ 250 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടി എക്‌സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. പെരുമ്പഴുതൂർ അരുൺ കുമാറാണ് (30) സംഭവത്തിൽ പിടിയിലായത്.




നെയ്യാറ്റിൻകര എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്‌സൈസ് ഇൻസ്‌പെക്ടർ സച്ചിൻ, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സജിത്കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഷാജു, പത്മകുമാർ, പ്രേമചന്ദ്രൻ നായർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നുജു, പ്രസന്നൻ, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്.
  


  


    
    

    


Post a Comment

0 Comments