Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആരോഗ്യപ്രവർത്തകർക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളിൽ നടപടി വൈകരുതെന്ന് സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം: ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർക്കെതിരെ ഉണ്ടാവുന്ന അക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച ഉത്തരവ് ഹൈക്കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഡിജിപി പുറത്തിറക്കി.


ആരോഗ്യ പ്രവർത്തകർക്കെതിരെ ഉണ്ടാവുന്ന എന്ന അതിക്രമങ്ങളിൽ ആശുപത്രിയൊ ജീവനക്കാരോ ജനങ്ങൾ നൽകിയ പരാതിയിൽ ഉടനടി നടപടി സ്വീകരിക്കാനാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരോട് നിർദ്ദേശം നൽകിയിരിക്കുന്നത്.

സോൺ ഐജിമാർ, റേഞ്ച് ഡിഐജിമാർ എന്നിവർ ജില്ലാ പോലീസ് മേധാവി മാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വേണ്ട നിർദേശം നൽകുകയും വേണം. ആശുപത്രിയിലെ പോലീസ് പോലീസ് സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഇതിലൂടെ ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഒരുക്കുന്നതിനും എല്ലാ ജില്ലാ പോലീസ് മേധാവി മാർക്കം സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി.
  


  


    
    

    


Post a Comment

0 Comments