Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ജനവിജ്ഞാന കേന്ദ്രം ഉദ്ഘാടനം ചെയ്തു

വിതുര: കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയായ കാൻഫെഡിന്റെ നേതൃത്വത്തിൽ ജന വിജ്ഞാന കേന്ദ്രങ്ങൾ ആരംഭിക്കുന്നു. കാൻഫെഡിന്റെ സംസ്ഥാനത്തെ ആദ്യ ജനവിജ്ഞാന കേന്ദ്രം ആനപ്പാറയിൽ ആരംഭിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം കാൻഫെഡ് ചെയർമാൻ ഡോ.ബി. എസ്. ബാലചന്ദ്രൻ നിർവഹിച്ചു. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. വി.എസ്. ബാബുരാജ് അധ്യക്ഷത വഹിച്ചു. കാൻഫെഡ് ഡയറക്ടർ എൻ.കെ.ജയ,പ്രൊജക്റ്റ്‌ അസോസിയേറ്റ് ഷീല വേണുഗോപാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മഞ്ജുഷ ജി.ആനന്ദ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സന്ധ്യ ബി.എസ്,നീതു രാജീവ്‌, വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ, സി.ഡി.എസ്. ചെയർപേഴ്സൺ രാധാമണി, ഉദയകുമാർ എന്നിവർ സന്നിഹിതരായിരുന്നു


വ്യക്തിയുടെയും വ്യക്തികളുടെയും സ്വയാർജിത അറിവുകൾ പരസ്പരം പങ്ക് വയ്ക്കപ്പെടുക എന്നതാണ് ജന വിജ്ഞാന കേന്ദ്രങ്ങളുടെ അടിസ്ഥാനപരമായ കാഴ്ചപ്പാട്.കൂടാതെ വിവിധ മേഖലകളിൽ നൈപുണ്യം നേടുന്നതിനാവശ്യമായ പരിശീലന പരിപാടികളും ജനവിജ്ഞാന കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നുണ്ട്. ആനപ്പാറ വാർഡ് മെമ്പറുടെ ഓഫിസ് ആസ്ഥാനമായാണ് ജന വിജ്ഞാനകേന്ദ്രം പ്രവർത്തിക്കുന്നതെന്ന് വാർഡ് മെമ്പറും കാൻഫെഡ് യൂണിറ്റ് ചെയർമാനുമായ വിഷ്ണു ആനപ്പാറ അറിയിച്ചു.


  


  


    
    

    


Post a Comment

0 Comments