കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 21 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി. കാസർകോട് കളമാട് സ്വദേശിനിയായ ആയിഷ ബഷീറിൽ നിന്നാണ് 490 ഗ്രാം സ്വർണാഭരണങ്ങൾ ബാഗിൽ ഒളിപ്പിച്ചു കടത്തവെയാണ് കസ്റ്റംസ് കണ്ടെത്തിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ വിപി ബേബി, എൻസി പ്രശാന്ത്, സേതുമാധവൻ, ജ്യോതിലക്ഷ്മി, ഇൻസ്‌പെക്ടർമാരായ പ്രകാശൻ കൂവൻ, അശോക് കുമാർ, ജൂബർ ഖാൻ, രാംലാൽ, ദീപക് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വർണം കണ്ടെത്തിയത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.