
മുഖ്യധാരാ മാധ്യമ പ്രവർത്തകർ ചെയ്യുന്ന അതേ ജോലിയാണ് പ്രാദേശിക മാധ്യമ പ്രവർത്തകനും ചെയ്യുന്നത്. എന്നാൽ ഒരേതരം ജോലിക്ക് രണ്ട് തരം പരിഗണന നൽകുന്നത് നീതിയല്ലന്നും, പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് തുല്യ നീതി നൽകണമെന്നും. ഇവർക്ക് ജില്ലാതല അക്രിറ്റേഷൻ നടപ്പിലാക്കി കൂടുതൽ അംഗീകാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശിക പത്രപ്രവർക ക്ഷേമനിധി നടപ്പിലാക്കുക, 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തുക, ജില്ലാ തല അക്രറ്റഡേഷൻ നടപ്പിലാക്കുക, ആരോഗ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തുക, കണക്കെടുപ്പു പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിൽപ് സമരം നടത്തിയത്.
സംസ്ഥാന സമിതി വൈസ് പ്രസിഡൻ്റ് സലിം മൂഴിക്കൽ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡൻ്റ് ജി ശങ്കർ ആമുഖ പ്രഭാഷണവും സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി മുഖ്യ പ്രഭാഷണവും നടത്തി. വൈസ് പ്രസിഡൻ്റ് ബേബി കെ.ഫിലിപ്പോസ്, സീനിയർ സെക്രട്ടറി കെ.കെ.അബ്ദുള്ള, സെക്രട്ടറി കണ്ണൻ പന്താവൂർ, ട്രഷറർ ബൈജു പെരുവ, രക്ഷാധികാരി അജിത ജെയ്ഷോർ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സൂര്യദേവ്, വി.എസ് ഉണ്ണികൃഷ്ണൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു രാജശില്പി, ജില്ലാ വൈസ് പ്രസിഡന്റ് മഹാദേവൻ, ജില്ലാ ട്രെഷറർ ഷാഹിനസ്, ജില്ലാ ജോയിന്റ് സെക്രട്ടറി വേണുഗോപാൽ എന്നിവർ സംസാരിച്ചു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.