Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കാട്ടുമൃഗങ്ങളെ വേട്ടയാടി ഇറച്ചി വിൽക്കുന്ന ആറംഗസംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ

പത്തനാപുരം: പത്തനാപുരം റേഞ്ചിൽ കാട്ടുമൃഗങ്ങളെ വേട്ടയാടി ഇറച്ചി വിൽക്കുന്ന ആറംഗസംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. കഴുതുരുട്ടി വെഞ്ചർ എസ്റ്റേറ്റിൽ ശേഖർ (25), ഇസ്ഫീൽഡ് എസ്റ്റേറ്റ് ഡിവിഷൻ രണ്ടിൽ ഷെമീർ (34), ഉറുകുന്ന് വാലുതുണ്ടിൽ ജോബിൻ ജോയ് (32 )എന്നിവരെയാണ് നൈറ്റ് പട്രോളിങ്ങിനിടെ വനപാലകർ പിടികൂടിയത്. സംഘത്തിലെ കണ്ണികളായ പൂന്തോട്ടത്തിൽ വിനോദ് (42), വെഞ്ചർ അന്തോണി (42), അമ്പനാട് പ്രമോദ് (39)എന്നിവർക്കായി തെരച്ചിൽ തുടരുന്നു.


അമ്പനാർ സ്റ്റേഷൻ പരിധിയിൽ പിടിയിലായ സംഘത്തിൽനിന്ന്‌ കാട്ടുപോത്ത്, മ്ലാവ്, മുള്ളൻപന്നി എന്നിവയുടെ തലയോട്ടിയും അവശിഷ്‌ടങ്ങളും പിടിച്ചെടുത്തു. നാടൻതോക്ക്, തിരകൾ, വെടിമരുന്ന്, ത്രാസ്, വാക്കത്തികൾ എന്നിവയും കണ്ടെടുത്തു. പ്രതികൾ ഉപയോഗിച്ച ഇരുചക്ര വാഹനം പിടികൂടി. ജീപ്പ് കണ്ടെത്താനുണ്ട്. അച്ചൻകോവിൽ വനമേഖലയിൽ തെളിവെടുപ്പ് നടത്തിയതിൽനിന്നാണ് കൂടുതൽ തൊണ്ടിമുതല്‍ ലഭിച്ചത്. 1500 കിലോ വരുന്ന കാട്ടുപോത്തിന്റെ അവശിഷ്ടമാണ് കണ്ടെടുത്തത്. കിലോയ്ക്ക് അറുനൂറിലധികം രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. വന്യജീവികളെ വേട്ടയാടി തമിഴ്നാട്ടിലും തിരുവനന്തപുരം, വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട്‌, കൊല്ലം എന്നിവിടങ്ങളിലും കാട്ടിറച്ചി വില്‍പ്പന നടത്തുന്ന വൻസംഘം പ്രവർത്തിക്കുന്നതായാണ് വനപാലകരുടെ നിഗമനം. ഏറെ നാളായി പ്രതികളെ തെരയുകയായിരുന്നു.

സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുകയാണ്‌. പത്തനാപുരം റേഞ്ച് ഓഫീസർ ബി ദിലീഫ്, അമ്പനാർ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ നിസാം, സെക്ഷൻ ഫോറസ്റ്റ്‌ ഓഫീസർമാരായ അബു തൽഹാദ്, എ മുരളി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ ശ്യാംകുമാർ, ലക്ഷ്മി മോഹൻ, ഗ്രീഷ്മ സുരേഷ്, അഷ്ടമി എസ് കുമാർ, എൽ പത്മജ, വാച്ചർമാരായ എൻ മധുസൂദനൻ, എം കെ ഓമനക്കുട്ടൻ, രാജൻ, നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.


  


  


    
    

    


Post a Comment

0 Comments