വിതുര: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൻ്റെ ടയർ പൊട്ടിത്തെറിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ യുവതി മരിച്ചു. വിതുര കൊപ്പം സ്വദേശി ആര്യ (23) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തുമണിയോടെ പതിനെട്ടാം കല്ല് കുരിശടിക്ക് സമീപത്തായിരുന്നു അപകടം നടന്നത്. റോഡിൽ തലയിടിച്ചു വീണു ഗുരുതരമായി പരിക്കേറ്റു. സ്കൂട്ടറിൻ്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ആര്യ. സ്കൂട്ടറോടിച്ച യുവാവിന് പരിക്കേറ്റു. യുവാവ് ചികിത്സയിലാണ്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.