നെയ്യാറ്റിൻകര: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ വിഴിഞ്ഞം സ്വദേശി നജീബിനെ (28) നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായി നജീബ് ആദ്യം പ്രണയത്തിലായി. തുടർന്നു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നു പൊലീസ് പറഞ്ഞു. വിവാഹത്തിൽ നിന്ന് പിൻമാറി ഗൾഫിലേക്കു കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് യുവതി നിയമ സഹായം തേടിയത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര ഡിവൈഎസ്‌പി എസ്. അനിൽകുമാർ, സിഐ സാഗർ, എസ്ഐ മിനുമോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.