
നെടുമങ്ങാട്ടെ തോൽവിക്ക് കാരണക്കാരായവരെ ആദരിക്കരുതെന്നും ഇവരിൽ ചിലരെ ഡി.സി.സി ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയെന്നുമാണ് പി.എസ് പ്രശാന്ത് ആരോപിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ കെ.പി.സി.സി മേഖലാ തലത്തിൽ അഞ്ച് സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ആ സമിതികളുടെ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പ് ഡി.സി.സി പ്രസിഡൻറുമാരെയും കെ.പി.സി.സി ഭാരവാഹികളെയും പ്രഖ്യാപിക്കുന്നത് ശരിയായ നടപടിയല്ല.
പദവികളിൽ ഇരുന്ന്കൊണ്ട് വ്യക്തിഹത്യ ചെയ്യുവാനും ഗൂഢാലോചന നടത്തുവാനും ശ്രമിച്ച നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതെ എങ്ങിനെയാണ് ഒരു പാർട്ടിക്ക് മുന്നോട്ട് പോകാൻ സാധിക്കുകയെന്നും പി.എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ ചോദിച്ചിരുന്നു.







0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.