Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അനാഥമായ കുടുംബത്തിന് കൈത്താങ്ങായി പോത്തൻകോട് പണിമൂല ദേവീക്ഷേത്ര ട്രസ്റ്റ്

പോത്തൻകോട്: കൊവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചതോടെ അനാഥമായ കുടുംബത്തിന് കൈത്താങ്ങായി പോത്തൻകോട് പണിമൂല ദേവീക്ഷേത്ര ട്രസ്റ്റ്. ക്ഷേത്രത്തിന്റെ വരുമാനത്തിൽ നിന്ന് ഒരു നിശ്ചിത തുക മാസംതോറും കുടുംബത്തിന് നൽകുന്നതാണ് പദ്ധതി. പണിമൂല പണയിൽ വീട്ടിൽ അനിൽ കുമാറിന്റെ കുടുംബത്തിനാണ് ക്ഷേത്ര ട്രസ്റ്റ് തണലായത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ അനിൽകുമാർ മരിച്ചതോടെ ഭാര്യ മായയും ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകൾ അനാമികയും അടങ്ങുന്ന കുടുംബം ദുരിതത്തിലായി.


18 വയസ് വരെയുള്ള അനാമികയുടെ ട്യൂഷൻ ഫീസും ക്ഷേത്ര ട്രസ്റ്റ് തന്നെ വഹിക്കും. കഴിഞ്ഞ ദിവസം ക്ഷേത്രാങ്കണത്തിൽ നടന്ന ധനസഹായ വിതരണ ചടങ്ങ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്‌ ചെയർമാൻ അഡ്വ. എം. രാജഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ട്രെസ്റ്റ് സെക്രട്ടറി ആർ. ശിവൻകുട്ടിനായർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ മെമ്പർമാരായ ആർ. അനിൽകുമാർ, അനിതകുമാരി, വാർഡ് അംഗങ്ങളായ എസ്. ഷീജ, ഡി. വിമൽകുമാർ, ബി. ജെ. പി. ജില്ലാ സെക്രട്ടറി എം. ബാലമുരളി, കരയോഗം സെക്രട്ടറി കെ. രവീന്ദ്രൻ നായർ, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ്‌ ഗോപി മോഹൻ, ട്രസ്റ്റ് ഭാരവാഹികളായ കെ. വിജയകുമാർ, എസ്. നാരായണൻ നായർ, ഇടത്തറ ഭാസി തുടങ്ങിയവർ സംസാരിച്ചു.
    

    
    

    



Post a Comment

0 Comments