Recent-Post

പൊന്മുടി ഇക്കോ ടൂറിസം സഞ്ചാരികൾക്കായി തുറന്നു

പൊന്മുടി: കോവിഡിനെത്തുടർന്ന് അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം സഞ്ചാരികൾക്കായി തുറന്നു. ഒന്നാം ഡോസ്, രണ്ടാം ഡോസ് കോവിഡ് വാക്‌സിനെടുത്തവർ, ആർടിപിസിആർ പരിശോധന നടത്തിയവർ, കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ് ഒരുമാസം പിന്നിട്ടവർ എന്നിങ്ങനെ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് പ്രവേശനം. കല്ലാർ ഗോൾഡൻ വാലിയിലും അപ്പർ സാനിട്ടോറിയത്തിലും പരിശോധന കർശനമാക്കും.


അടുത്തിടെ മൂന്ന് ഹെയർപിന്നിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. എന്നാൽ, ഗതാഗത തടസ്സമുണ്ടാകാത്ത രീതിയിൽ പൊന്മുടിപ്പാത ക്രമീകരിച്ചിട്ടുണ്ട്. മങ്കയം ഇക്കോ ടൂറിസവും ഇന്ന് മുതൽ സഞ്ചാരികൾക്ക് പ്രവേശിക്കാം. രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചുമണിവരെയാണ് പ്രവേശനം.



  


  


    
    

    


Post a Comment

0 Comments