Recent-Post

മുറ്റത്ത് നിർത്തിയിട്ട കാറിൽ ഹെൽമറ്റ് ധരിച്ചില്ല, യുവാവിന് പിഴ ചുമത്തി

തിരുവനന്തപുരം: മുറ്റത്ത് നിർത്തിയിട്ട കാറിൽ ഹെൽമറ്റ് ധരിച്ചില്ല, യുവാവിന് പിഴ ചുമത്തി പോലീസ്. ദിവസങ്ങളായി മലപ്പുറത്ത് വീടിന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിൽ ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരിലാണ് റമനിഷ്‌ പൊറ്റശ്ശേരി എന്നയാൾക്ക് പോലീസ് പിഴ ചുമത്തിയിരിക്കുന്നത്. കാറിൽ ഹെൽമെറ്റ്‌ ധരിക്കാത്തതിന് പിഴ ചുമത്തി എന്നതിനേക്കാൾ അത്ഭുതം, മലപ്പുറത്ത് നിർത്തിയിട്ട വണ്ടിയ്ക്ക് തിരുവനന്തപുരം റൂറല്‍ പൊലീസാണ് പിഴ ചുമത്തിയിരിക്കുന്നത് എന്നുള്ളതാണ്.


റമനിഷിന്റെ നിർത്തിയിട്ട വാഹനം നെടുമങ്ങാട് റെജിസ്ട്രേഷനിൽ ഉള്ളതാണ്. ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്യുന്നതിനിടെയാണ് തന്റെ പഴയ i20 കാറില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയടക്കാന്‍ മൊബൈല്‍ ഫോണില്‍ സന്ദേശം വന്നത് റമനിഷ് കാണുന്നത്. കാവനൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഇദ്ദേഹം താമസിക്കുന്നത്. പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ബൈക്കിലാണ് കൂടുതലും സഞ്ചരിക്കുന്നത്.


  


  


    
    

    


Post a Comment

0 Comments