ചില രേഖകളും തോക്കും തിരകളും മാത്രം പോലിസ് കണ്ടെത്തുന്ന തരത്തിൽ പ്രതികൾ മനപ്പൂർവം ഉപേക്ഷിക്കുകയായിരുന്നെന്നാണ് അന്വേഷണസംഘം കരുതുന്നത്.കേസിലെ മൂന്ന് പ്രതികൾ പിടിയിലായതിന്റെ തൊട്ടുപിന്നാലെയാണ് തോക്കും പ്രധാന രേഖകളൊഴിച്ചുള്ളവയും ബസിൽ ഉപേക്ഷിച്ചത്.ഇത് പണം തട്ടിപ്പ് കേസിലെ പരാതിക്കാരനായ സുധീറിനെ കുരുക്കാനാണെന്നാണ് പോലീസ് കരുതുന്നത്.
ലൈസൻസ് വേണ്ടാത്ത എയർപിസ്റ്റൾ വിഭാഗത്തിലുള്ള തോക്ക് ജർമ്മൻ നിർമിതമാണ്. ഇതിന്റെ രേഖകൾ സുധീർ കിളിമാനൂർ സ്റ്റേഷനിൽ ഹാജരാക്കി. തോക്കും സംശയാസ്പദമായ രേഖകളും മാത്രം ഉപേക്ഷിക്കുന്നതിലൂടെ വാദിയെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ശ്രമമാണ് പ്രതികൾ നടത്തിയതെന്നും പോലീസ് കരുതുന്നു. പണം കൊണ്ടുവന്ന ബാഗിലുണ്ടായിരുന്ന ഒരു ചെറിയ കവറിലാണ് തോക്കും രേഖകളും ബസിൽ ഉപേക്ഷിച്ചത്.
തമ്മിൽ കൈമാറുന്ന വസ്തുക്കളുടെ യാഥാർഥ പ്രമാണങ്ങൾ അടക്കമുള്ളവ പണം കൊണ്ടുവന്ന ബാഗിലുണ്ടായിരുന്നു. സുധീറിന്റെ സുഹൃത്ത് ജോർജിന്റെ സിങ്കപ്പുർ പാസ്പോർട്ട് അടക്കമുള്ള പ്രധാന രേഖകളെല്ലാം ഇപ്പോഴും പ്രതികളുടെ കൈവശമാണ്.
അതേസമയം ജോർജിന്റെ അമ്മ പരേതയായ ഇയോണയുടെ പാസ്പോർട്ട് ഉപേക്ഷിച്ച കവറിലുണ്ട്.
വഴുതയ്ക്കാടുള്ള അഞ്ചര സെന്റിന്റെ പ്രമാണം, ജോർജിന്റെ ഓവർസീസ് സർട്ടിഫിക്കറ്റ്, അവകാശ സർട്ടിഫിക്കറ്റ് എന്നിവയെല്ലാം തട്ടിയെടുത്ത ബാഗിലുണ്ടായിരുന്നു. ഇവയൊക്കെ ഇപ്പോഴും പ്രതികളുടെ കൈവശമാണ്. ജോർജും ഈ വസ്തു ഇടപാടിൽ ഭാഗമാണ്. ചില പ്രധാന രേഖകൾ പ്രതികൾ മനപ്പൂർവം ഉപേക്ഷിക്കാത്തതാണെന്നും പോലീസ് കരുതുന്നു.









0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.