Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; നെടുമങ്ങാട് നഗരത്തിൽ നിന്ന് 1015 ലിറ്റർ കോട പിടികൂടി

നെടുമങ്ങാട്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നെടുമങ്ങാട് എക്‌സൈസ് നടത്തിയ വാഹന പരിശോധനയില്‍ ചാരായം പിടികൂടി. നെടുമങ്ങാടുവെച്ചാണ് ചാരായം പിടിയൂടിയത്. KL.01.M.5122 നമ്പര്‍ മാരുതി 800 വാഹനത്തില്‍ വില്‍പ്പന നടത്തുന്നതിനായി കടത്തിക്കൊണ്ടുവന്ന 15 ലിറ്റര്‍ ചാരായമാണ് പിടികൂടിയത്. സംഭവത്തില്‍ വാഹനത്തിലുണ്ടായിരുന്ന നൗഷാദ് ഖാന്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു.


തുടര്‍ന്ന് ഇയാളെ ചോദ്യംചെയ്തതില്‍ അരശുപറമ്പ് എന്ന സ്ഥലത്ത് വീട് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും അവിടെ ചാരായം വാറ്റുവാനുള്ള കോടയും വാറ്റുപകരണങ്ങളും സൂക്ഷിച്ചിട്ടുണ്ട് എന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 1015 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭി ആര്‍ സുരൂപിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ രജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷജിം, നജ്മുദ്ദീന്‍, ഷജീര്‍, ശ്രീകേഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ രജിത, എക്‌സൈസ് ഡ്രൈവര്‍ സുനില്‍ പോള്‍ ജെയിന്‍ എന്നിവരും പങ്കെടുത്തു.

 
  


  


    
    

    




Post a Comment

0 Comments