Recent-Post

വിദ്യാർത്ഥികളെ അനുമോദിച്ചു

ചെറിയകൊണ്ണി: കോൺഗ്രസ്‌ ചെറിയകൊണ്ണി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മികവ് 2021 എന്ന പേരിൽ മണ്ഡലത്തിലെ 10 വാർഡിലെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷത്തിനും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ്‌ എസ്. ആർ. സന്തോഷ്‌ അധ്യക്ഷനായ യോഗത്തിൽ അഡ്വക്കേറ്റ് അടൂർ പ്രകാശ് എംപി മികവ് 2021 ഉദ്ഘാടനം ചെയ്തു. മുഖ്യതിഥികളായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെഎസ് ശബരിനാഥൻ, ജില്ല പഞ്ചായത്ത് അംഗം വെള്ളനാട് ശശി തുടങ്ങിയവർ പങ്കെടുത്തു.


ഡിസിസി മെമ്പർമാരായ ജെ. ശോഭനദാസ്, ചെറിയകൊണ്ണി ഗോപാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ്‌ അരുവിക്കര മണ്ഡലം പ്രസിഡന്റ്‌ സജിൻ വെള്ളൂർക്കോണം, നിയോജക മണ്ഡലം സെക്രട്ടറി ആനന്ദ്, ഐഎൻടിയുസി ചെറിയകൊണ്ണി മണ്ഡലം പ്രസിഡന്റ്‌ ചെറിയകൊണ്ണി ശശികുമാർ, മണ്ഡലം വൈസ് പ്രസിഡന്റ്‌മാരായ അരുൺ കുമാർ, ഷൈലജ ഹരികുമാർ,ജയൻ കളത്തുകാൽ, മണ്ഡലം സെക്രട്ടറി എം. രമ, കാച്ചാണി വാർഡ് മെമ്പർ ജി സതീഷ് കുമാർ,
കളത്തുകാൽ വാർഡ് മെമ്പർ എൽ. ലേഖ എന്നിവർ ആശംസകൾ അർപ്പിച്ചു. മണ്ഡലം സെക്രട്ടറി ആർ. ജ്യോതി സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം സാബു ഡിഎസ് നന്ദിയും രേഖപ്പെടുത്തി.
    

    
    

    



Post a Comment

0 Comments