Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പതിനാറാം കല്ലിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡിൽ സംഘർഷം

നെടുമങ്ങാട് :നെടുമങ്ങാട് നഗരസഭയിലെ പതിനാറാം കല്ലിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡിൽ സംഘർഷം.യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം പ്രസിഡൻ്റിന് ഉൾപ്പെടെ നിരവധിപേർക്ക് പരുക്ക്. യുഡിഫ് സ്ഥാനാർത്ഥി എൻ. ഗീതാദേവിയുടെ മകൻ അനുരാഗ്, യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് താഹിർ, കെ എസ് യൂ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഭിജിത്തിനെയും ആണ് ഒരു കൂട്ടം സിപിഎം പ്രവർത്തകർ വലിയമല പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് മർദിച്ചത്. പതിനഞ്ചോളം വരുന്ന ഡി വൈ എഫ് ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് കോൺഗ്രസ്. കഴിഞ്ഞ ദിവസം രാത്രി 10.30ന് വലിയമല പോലീസ് സ്റ്റേഷന്റെമുന്നിലായിരുന്നു സംഭവം.


നിരവധി കേസുകളിൽ പ്രതിയായ പതിനഞ്ചോളം സിപിഎം പ്രവർത്തകരാണ് മർദ്ദിച്ചെന്നാണ് യുഡിഎഫിനെ ആരോപണം. പരിക്കേറ്റ പ്രവർത്തകർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വലിയമല പോലീസ് കേസ് എടുത്തു. div style="text-align: center;">  


  


    
    

    


Post a Comment

0 Comments