
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്തെ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവ്വീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന ഓൺലൈൻ പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പിനായി വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. 2021-22 വർഷത്തിൽ 30 പേർക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക. ഇതിൽ അഞ്ച് സീറ്റ് പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്.
സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷാ സിലബസ് അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ നടത്തുന്നത്. www.icsets.org മുഖേന ഓൺലൈനായി അപേക്ഷിക്കാം. ആഗസ്റ്റ് 16ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471-2533272, www.icsets.org, icsets@gmail.com പെൻഷന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. വിശദാംശങ്ങൾക്ക്: www.bcdd.kerala.gov.in..



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.