കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മത്സ്യ കച്ചവടക്കാരൻ പോലീസ് പിടിയിൽ. ഭരതന്നൂർ പുളിക്കരക്കുന്ന് ലിൻഷാദ് മനസ്സിലിൽ ഷൈലാജ് (37) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ താമസസ്ഥലത്തും സമീപപ്രദേശങ്ങളിലും മത്സ്യ കച്ചവടം നടത്തിവരികയായിരുന്ന പ്രതി പീഡിപ്പിക്കാൻ ശ്രമിച്ച വിവരം പെൺകുട്ടി രക്ഷിതാക്കളെ അറിയിച്ചതിനെ തുടർന്ന് കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഈ മാസം എട്ടാം തീയതി ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഒളിവിൽ പോയ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതിരുവനന്തപുരം റൂറൽ എസ് പി പികെ മധുവിൻ്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി ഡിഎസ് സുനീഷ് ബാബുവിനെ നേതൃത്വത്തിൽ കിളിമാനൂർ എസ് എച്ച് ഒ സനൂജ് ഇൻസ്പെക്ടർമാരായ എംഎസ് സത്യദാസ് ജി സുനിൽകുമാർ ,രാജേന്ദ്രൻ, സി. മോഹനൻ നായർ എസ് സിപിഒ ഷംനാദ് സി പി ഓമാരായ കിരൺ, ഗായത്രി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.