കരിപ്പൂര്‍: കരിപ്പൂര്‍ ഗവ ഹൈസ്കൂളിലെ ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയിലും മറ്റു മേഖലകളിലും വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.സംസ്ഥാനതലത്തില്‍ ഗണിതപാറ്റേണിനു സമ്മാനം ലഭിച്ച ഷാരോണ്‍ ജെ സതീഷിനെ പൊന്നാടയണിയിച്ചു കൊണ്ട് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര് അനില്‍ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് നഗരസഭ വൈസ് ചെയര്മാന് എസ് രവീന്ദ്രന് അധ്യക്ഷനായ ചടങ്ങില്‍ മന്ത്രി ജി ആര് അനില്‍ സമ്മാനവിതരണം ചെയ്തു. പൂര്‍വ്വാധ്യാപിക ജി എസ് മംഗളാംബള് സ്കൂള്‍ നഴ്സറി വിഭാഗത്തിനു നല്കിയ കളിയൂഞ്ഞാലും, ലാഡറും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി വസന്തകുമാരി കുട്ടികള്‍ക്കായി സമര്‍പ്പിച്ചു.ഷാരോണ്‍ ജെ സതീഷിന്റെ ചിത്രപ്രദര്‍ശനം വാര്‍ഡ് കൗണ്‍സിലര്‍ സംഗീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ്സ് ജി ബിന്ദു സ്വാഗതം പറഞ്ഞ യോഗത്തില്‍ പി റ്റി എ പ്രസിഡന്റ് ആര് ഗ്ലിസ്സസ് ,പി റ്റി എ വൈസ് പ്രസിഡന്റ് ഡി പ്രസാദ് ,എം പി റ്റി എ പ്രസിഡന്റ് ആര് ശ്രീലത , സീനിയര്‍ അസിസ്റ്റന്റ് ഷീജാബീഗം, എന്നിവര്‍ ആശംസ പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ് നന്ദി പറഞ്ഞു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.