അരുവിക്കര: കളത്തറയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കുടുംബവഴക്കിനിടെയായിരുന്നു കൊലപാതകം. കളത്തറ സ്വദേശി വിമല (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിമലയുടെ ഭർത്താവ് ജനാർദ്ദനനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിമലയും ഭർത്താവ് ജനാർദ്ദനനും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. ഇന്നലെ രാത്രി വിമലയും ജനാർദ്ദനനും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് ജനാർദ്ദനൻ വിമലയെ കഴുത്തിന് വെട്ടുകയുമായിരുന്നു. തൽക്ഷണം തന്നെ വിമലയുടെ മരണം സംഭവിച്ചുവെന്ന് പോലീസ്. സംഭവശേഷം ജനാർദ്ദനൻ പോലീസിൽ വിവരറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.