ഒന്നര വർഷമായി ആഗോള തലത്തിലും ദേശീയ സംസ്ഥാന തലത്തിലും പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. കഴിഞ്ഞ വർഷത്തെ ഓണം വീടുകളിൽ ആഘോഷിച്ചു. ഈ വർഷം അൽപ്പം ഇളവ് ഉണ്ടെങ്കിലും അതിന് ശേഷം എന്താകുമെന്ന ആശങ്കയിലാണ് എല്ലാവരും. കഴിഞ്ഞ ഓണക്കാലത്ത് കൈത്തറിയുടെ വിപണനം പരാജയപ്പെട്ട സമയത്താണ് നബാർഡും സിസ്സയും ചേർന്ന് ബാലരാമപുരം കൈത്തറി പുനരുദ്ധീകരിക്കാൻ ശ്രമിച്ചത്. അതിന്റെ ശ്രമഫലമായി അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ബാലരാമപുരം കൈത്തറിയെത്തിക്കാനായത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ള സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തിരുവനന്തപുരത്തിന്റെ പുരോഗതി മന്ദഗതിയിലാണ്. കൈത്തറി വ്യവസായം തിരുവനന്തപുരത്തിന്റെ വളർച്ചയ്ക്ക് മുതൽക്കാട്ടാകുമെന്നും മന്ത്രി പറഞ്ഞു. വിനോദ സഞ്ചാര മേഖയിലൂടെയാണ് കേരളത്തിന് വളർച്ച സാധ്യതയുള്ളത്. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്ക് മുൻപിൽ ബാലരാമപുരം കൈത്തറി എത്തിക്കാനും അവർക്ക് കാണുവാനും നെയ്ത്തുകാരുടെ മാതൃകാ ഗ്രാമം ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പ്രതിസന്ധി നേരിടുന്ന ബാലരാമപുരം കൈത്തറി സംരംഭകർക്ക് ഓണക്കാലത്തും കൈത്താങ്ങാകുന്നതിന് വേണ്ടി നബാർഡും സിസ്സയും ചേർന്നാണ് ഹാൻഡ് ലൂം എക്സ്പോ സംഘടിപ്പിക്കുന്നത്. ഇടനിലക്കാരില്ലാതെ ബാലരാമപുരം കൈത്തറി ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും നേരിട്ടും വാങ്ങാനാകും. ബാലരാമപുരത്തെ മുതിർന്ന നെയ്ത്തുകാരായ പി. കൃഷ്ണൻ, ആർ. നെൽസൺ, അപ്പുലോസ്, സി. ജയരാജൻ, എ. രാമചന്ദ്രൻ, വി.മണിയൻ, എൽ യശോദ, വിജയൻ എന്നിവരെ മന്ത്രി ആദരിച്ചു.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.