Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ജെഎംഎ നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് നടത്തുന്ന ഓൺലൈൻ ചിത്രരചന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം

നെടുമങ്ങാട്: ജേണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെഎംഎ) നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് നടത്തുന്ന ഓൺലൈൻ ചിത്രരചന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം നെടുമങ്ങാട് ഡിവൈഎസ്‍പി അനിൽകുമാർ സബ് ഇൻസ്‌പെക്ടർ സുനിൽ ഗോപി എന്നിവർ ചേർന്ന് നിർവഹിച്ചു.


ഉത്രാട ദിനത്തിലാണ് ചിത്രരചനാ ക്യാമ്പ് നടത്തുന്നത്. രാവിലെ 10 മണിമുതൽ വൈകുന്നേരം അഞ്ചുമണിവരെയാണ് സമയം. പ്ലസ് ടു വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ ഈ ലിങ്കിൽ അപേക്ഷിക്കാവുന്നതാണ്.


അപേക്ഷകൾ അയക്കേണ്ട അവസാന തീയതി നാളെ (19.08.2021) വൈകുന്നേരം 5 മണി.

ജെഎംഎ നെടുമങ്ങാട് താലൂക്ക് കമ്മിറ്റി സെക്രട്ടറി അനുരാഗ്, എക്സിക്യൂട്ടീവ് മെമ്പർമാരായ അൻഷാദ്, വിമൽ കുമാർ എന്നിവർ സമീപം.

  


  


    
    

    


Post a Comment

0 Comments