
1999ലെ കേരള ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്തത്. കുട്ടിയുടെ പേര് രേഖപ്പെടുത്താതെ നടത്തുന്ന ജനന രജിസ്ട്രേഷനുകളിൽ ഒരു വർഷത്തിനകം പേര് ചേർക്കണമെന്നും അതിനുശേഷം അഞ്ചു രൂപ ലേറ്റ് ഫീ ഒടുക്കി പേര് ചേർക്കാമെന്നുമാണ് വ്യവസ്ഥ ചെയ്തിരുന്നത്.
എന്നാൽ, കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം 2015 ൽ ഇങ്ങനെ പേരു ചേർക്കുന്നതിനുള്ള സമയപരിധി രജിസ്ട്രേഷൻ തീയതി മുതൽ 15 വർഷം വരെയായി നിജപ്പെടുത്തിയിരുന്നു. പഴയ രജിസ്ട്രേഷനുകളിൽ പേര് ചേർക്കുന്നതിന് 2015 മുതൽ അഞ്ചു വർഷം അനുവദിച്ചിരുന്നു. ആ സമയപരിധി 2020ൽ അവസാനിച്ചിരുന്നു. ഇത് നിമിത്തം ജനന രജിസ്ട്രേഷനുകളിൽ പേരു ചേർക്കാൻ കഴിയാത്തവർക്ക് ഒരു വർഷം കൂടി സമയം അനുവദിച്ച് സർക്കാർ ഉത്തരവ് നൽകിയിരുന്നു. ആ സമയപരിധി അവസാനിച്ചതിനെത്തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ചട്ടങ്ങൾ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.