Recent-Post

പതിനാറാം കല്ല് വാർഡിൽ ഇന്ന് ഉപതെരെഞ്ഞെടുപ്പ്

നെടുമങ്ങാട്: നഗരസഭയിലെ പതിനാറാം കല്ല് വാർഡിൽ ഇന്ന് ഉപതെരെഞ്ഞെടുപ്പ്. ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കൗൺസിലർ ആയിരുന്ന എൽ.ഡി.എഫിലെ ഗിരിജാ വിജയൻ കോവിഡ് ബാധിച്ച് മരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

വോട്ടെടുപ്പ്അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിനു തൊട്ടു മുൻപുള്ള 48 മണിക്കൂർ സമയത്തേക്കും വോട്ടെണ്ണൽ ദിനമായ ഓഗസ്റ്റ് 12നും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.

ഗിരിജാ വിജയന്റെ മകൾ വിദ്യാവിജയനാണ് എൽ.ഡി.എഫിനുവേണ്ടി ജനവിധി തേടുന്നത്. മത്സരരംഗത്ത് വിദ്യാവിജയന്റെ കന്നിയങ്കമാണ്. സ്വകാര്യ ബാങ്ക് ജീവനക്കാരിയാണ്. സീറ്റ്‌ നില നിർത്തി, അമ്മ തുടങ്ങിവച്ച വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകുമെന്ന ശുഭ പ്രതീക്ഷയിലാണെന്ന് വിദ്യാവിജയൻ.


കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇതേ വാർഡിൽ പരാജയപ്പെട്ട ഗീതാദേവിയാണ് വീണ്ടും യു.ഡി.എഫ്. സ്ഥാനാർഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 10 വോട്ടിനാണ് ഗീതാദേവി തോറ്റത്.


പാരലൽ കോളേജ് അധ്യാപികയും പൊതുപ്രവർത്തകയുമായ രമ ടീച്ചർ ആണ് ഇവിടെ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിക്കുന്നത്. 2010-ൽ ഇതേ വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി രാമ ടീച്ചർ മത്സരിച്ചിട്ടുണ്ട്




  


  


    
    

    


Post a Comment

0 Comments