Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കോൺഗ്രസ്സ് - ബിജെപി പ്രവർത്തകർ സിപിഎമ്മിലേക്ക് മാറി

വെഞ്ഞാറമൂട്: മാണിക്കൽ പഞ്ചായത്തിൽ കോൺഗ്രസ്–ബിജെപി പ്രവർത്തകർ 10 പേർ സിപിഐഎമ്മിലേക്കു മാറി. മഹിളാ കോൺഗ്രസ് മണ്ഡലം ഭാരവാഹിയും കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ പിരപ്പൻകോട് ബ്ലോക്ക് ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥിയുമായ സോമലത, കോൺഗ്രസ് ബൂത്ത് പ്രസിഡ​ന്റ് അനൂപ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ റിയാസ്, റാസിൻ, അരുൺ, ബിജെപി പ്രവർത്തകനായ പ്രസന്നൻ എന്നിവരടക്കമാണ് സിപിഐ എമ്മിലേക്കെത്തിയത്.  സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം പ്രവർത്തകരെ സ്വീകരിച്ചു.

എ നൗഷാദ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ആർ അനിൽ, കെ എസ് ഷാജു, വി രാജേന്ദ്രൻ, കെ വിജയകുമാരി, ബി എസ് സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. 

Post a Comment

0 Comments