
സിക്ക, ഡെങ്കി, ചിക്കുൻ ഗുനിയ എന്നിവ സ്ഥിരീകരിച്ച മേഖലകളിൽ രാവിലെ 6 മുതൽ 9 മണി വരെ ഫോഗിങും അനുബന്ധ പ്രവർത്തനങ്ങളും നടപ്പാക്കി വരുന്നു. വീടുകളിലും പരിസരങ്ങളിലുമാണ് രോഗം പരത്തുന്ന ഈഡിസ് കൊതുകുകൾ കൂടുതലായും കാണപ്പെടുന്നത്. അതിനാൽ പകൽ സമയങ്ങളിൽ വീടുകളിലും പരിസരങ്ങളിലും കൊതുകു നിർമാർജ്ജന പ്രവർത്തനങ്ങൾ വേഗത്തിലാക്കും. അവശ്യ ഘട്ടങ്ങളിൽ കൊതുകിന്റെ മുട്ടകൾ നശിപ്പിക്കാൻ കെമിക്കൽ ലായനികൾ പ്രയോഗിക്കും. ലേബർ ക്യാമ്പുകൾ സന്ദർശിച്ച് അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സ്ഥിതി പരിശോധിക്കും.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ എല്ലാ കരാറുകാർക്കും അറിയിപ്പ് നൽകും. വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ പ്രത്യേകം നിരീക്ഷിച്ച് ശുചിയാക്കും. ദ്രുത പ്രതികരണ സംഘം സന്ദർശിക്കുന്ന കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും പട്ടിക തയ്യാറാക്കി സൂക്ഷിക്കും. കൊതുകിന്റെ പ്രജനനം കുറയ്ക്കുന്നതിനു പ്രാധാന്യം നൽകി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.