Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വിതുര പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി നിയമനത്തിൽ സംവരണ അട്ടിമറി; പ്രതിഷേധവുമായി യുഡിഎഫ്

വിതുര: വിതുര ഗ്രാമപഞ്ചായത്തിലെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പുതിയ നിയമനത്തിൽ സംവരണ അട്ടിമറിയെന്ന് കോൺഗ്രസ്‌ അംഗങ്ങൾ ആരോപിച്ചു. അക്രഡിറ്റഡ് എഞ്ചിനീയർ തസ്തികയിൽ ആണ് പട്ടിക വർഗ സംവരണം അട്ടിമറിച്ചത്. നിലവിലുണ്ടയായിരുന്ന അക്രഡിറ്റഡ് എഞ്ചിനീയർ കഴിഞ്ഞ ആഴ്ചയിൽ കടയ്ക്കാവൂർ പഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോയിരുന്നു. സംവരണം ചെയ്യപ്പെട്ട തസ്തികയിൽ ഒഴിവ് വരുന്ന മുറക്ക് അതെ തസ്തികയിൽ പട്ടികവർഗ വിഭാഗക്കാരെ നിയമിക്കാൻ 2019 സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് നിലവിലെ ഓവർസിയറെ അക്രഡിറ്റഡ് എഞ്ചിനീയർ ആക്കി നിയമനം അട്ടിമറിച്ചത്.


പഞ്ചായത്തിലെ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി പട്ടികവർഗ വിഭാഗക്കാർക്ക് ലഭിക്കാവുന്ന അക്രഡിറ്റഡ് എഞ്ചിനീയർ തസ്തിക എൽ.ഡി.എഫ് ഭരണസമിതി അട്ടിമറിക്കുകയും ഉയർന്ന തസ്തികയിൽ പട്ടികവർഗ വിഭാഗക്കാർ വരുന്നതിലെ അസഹിഷ്ണുതയാണ് ഇതിന് പിന്നിലെന്നും കോൺഗ്രസ്‌ അംഗങ്ങൾ ആരോപിച്ചു.

അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവ് വന്നു ദിവസങ്ങൾക്കകം അട്ടിമറി നിയമനം നടത്തിയതിനു പിന്നിൽ സാമ്പത്തിക ഇടപാടുകൾ ഉള്ളതായും കോൺഗ്രസ്‌ ആരോപണമുന്നയിച്ചു. വിതുര ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ എഇ നിയമനത്തിലെ സംവരണ അട്ടിമറിക്കെതിരെ യുഡിഎഫ് അംഗങ്ങൾ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. കോൺഗ്രസ്‌ അംഗങ്ങളായ മേമല വിജയൻ, വിഷ്ണു ആനപ്പാറ,ജി.ഗിരീഷ്കുമാർ,സുരേന്ദ്രൻ നായർ,ലതകുമാരി എന്നിവർ പങ്കെടുത്തു





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments