പോത്തൻകോട്: വയലാർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്നേഹഗാഥ സ്ത്രീ സുരക്ഷ സെമിനാർ സംഘടിപ്പിച്ചു. പോത്തൻകോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതകുമാരി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സാംസ്‌കാരിക പ്രവർത്തകയും കവയത്രിയുമായ വിഎസ് ബിന്ദു വിഷയ അവതരണം നടത്തി സംസാരിച്ചു. വിനോദ് കുമാർ ആശംസകൾ അറിയിച്ചു. പ്രകാശ് കുമാർ അധ്യക്ഷനായ പരിപാടിയിൽ വൈശാഖ് സ്വാഗതവും സന്തോഷ് കുമാർ നന്ദി യും പറഞ്ഞു പരിപാടിയിൽ സ്ത്രീ ധന വിരുദ്ധപ്രതിജ്ഞ എടുത്തു.
പ്രദേശത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാ പരമായി പ്രവർത്തിച്ച യുവാക്കളെയും ആദരിച്ചു. അക്ഷര സേന അംഗങ്ങൾക്കുള്ള ഐ ഡി കാർഡ് വിതരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.