Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം

നെടുമങ്ങാട്: ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ റെസ്‌ലിംഗ് അസോസിയേഷന്റെയും കബഡി അസോസിയേഷന്റെയും നേതൃത്വത്തിലാണ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് ഐഖ്യദാർഢ്യം പ്രഖ്യാപിച്ചത്.

 

റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ്‌ ഇന്ത്യ സെക്രട്ടറി ജനറൽ വിഎൻ പ്രസൂദ് ദീപശിഖ കൈമാറി. തിരുവനന്തപുരം ജില്ലാ റെസ്‌ലിംഗ് അസോസിയേഷൻ സെക്രട്ടറി ബി. രാജശേഖരൻ നായർ ദീപ ശിഖ നെടുമങ്ങാട് വച്ച് ഏറ്റുവാങ്ങി ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ സുധീറിന് കൈമാറി.



സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ സുധീർ, ഒളിമ്പിക്സ് അസോസിയേഷൻ ഭാരവാഹികൾ, ദേശീയ ഗുസ്തികാർ, അനിൽ കുമാർ, അനിരുദ്ധൻ, അമിത്, എന്നിവർ പങ്കെടുത്തു.

വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക



Post a Comment

0 Comments