Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ജില്ലാ ആശുപത്രിയിലെ ക്യാന്റീനിൽ നിന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലെ പ്രത്രിയെ അറസ്റ്റ് ചെയ്തു

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ക്യാന്റീനിൽ നിന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലെ പ്രത്രിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 7-ാം തിയതി രാത്രി ഒൻപതരയോടെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ക്യാന്ഴറീനിലെ പൂറകുവശത്തെ വാതിൽ കുത്തിതുറന്ന് മേശക്കകത്തു സൂക്ഷിച്ചിരുന്ന 4500/- രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചതിനാണ് ഇയാളെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.


ക്യാന്റീൻ നടത്തിപ്പുകാരനായ അജിത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ക്യാന്ഴറീനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ് ചെയ്തത്. ഇയാൾ നെടുമങ്ങാട് സ്റ്റേഷനിലെ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു.

നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വി രാജേഷ് കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ ചെയ്തു.







വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments