Recent-Post

പഴകുറ്റി മംഗലപുരം രണ്ടുവരിപ്പാത; നിർമ്മാണോദ്‌ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിച്ചു

പഴകുറ്റി: പഴകുറ്റി മംഗലപുരം രണ്ടുവരിപ്പാത റോഡിൻറെ ആദ്യഘട്ട നിർമ്മാണോദ്‌ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിച്ചു. നെടുമങ്ങാട് നഗരസഭ, ആനാട്, വെമ്പായം, മാണിക്കൽ, പോത്തൻകോട്, അണ്ടൂർക്കോണം, മംഗലപുരം പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ഈ റോഡ് കിഫ്‌ബി വഴിയാണ് പുനരുദ്ധാരണം നടത്തുന്നത്. പഴകുറ്റി മുതൽ മംഗലപുരം വരെയുള്ള 19.8 കിലോമീറ്ററിനു 120.95 കോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്. പഴകുറ്റി മുതൽ മൂക്കംപാലമൂട് വരെയുള്ള 7.2 കിലോമീറ്റർ റോഡാണ് ആദ്യഘട്ടത്തിൽ നവീകരണം നടത്തുന്നത്. 42.54 കോടി രൂപയാണ് ആദ്യഘട്ടത്തിനായി അനുവദിച്ചിട്ടിട്ടുള്ളത്. പഴകുറ്റി - മംഗലപുരം റോഡ് പുനരുദ്ധാരണം നാടിൻറെ വലിയ വികസന മുന്നേറ്റത്തിന് കാരണമാകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.


റോഡിന്റെ പുനരുദ്ധാരണം നടക്കുന്നതോടെ നെടുമങ്ങാട് പട്ടണത്തിന്റെയും പരിസര പ്രദേശങ്ങളിലെയും യാത്രാക്ലേശം പരിഹരിന്നുന്നതിനും സ്ഥലത്തെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുവാനും സാധിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജിആർ അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാമനപുരം എംഎൽഎ ഡികെ മുരളി, നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സിഎസ് ശ്രീജ, തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക


      



Post a Comment

0 Comments