Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നിരവധി കേസുകളിലെ പ്രതി പനവൂർ സ്വദേശി പിടിയിൽ

പനവൂർ: നിരവധി കേസുകളിലെ പ്രതി പിടിയിൽ പനവൂർ വാഴോട് വിളയിൽ ആഷ്ന മൻസിലിൽ നാസിം (42) ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. മണക്കാട് സ്വദേശി സതീഷ് നൽകിയ പരാതിയിൽ പോലീസ് കെസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

 

നാസിമിന്റെ ഉപയോഗത്തിലുണ്ടായിരുന്ന ടിപ്പർ ലോറി ഉടമയായ ഫസിലുദ്ദിന്റെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ വാഹന വിൽപന കരാർ ഉണ്ടാക്കി സതീഷിനു വിറ്റ് 280000/- രൂപ വാങ്ങുകയും അതിനുശേഷം ഉടമ്പടി പ്രകാരം 180000/- രൂപ സി സി ആയി ബാങ്ക് വഴി അടപ്പിക്കുകയും സിസി അടച്ചിട്ടും ഒറിജനൽ ആർ സി ബുക്കും ഇൻഷ്വറൻസും നല്കാതെ വിശ്വാസവഞ്ചന നടത്തിയ കേസിലാണ് അറസ്റ്റ്.

നെടുമങ്ങാട്, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാനാസിം. നെടുമങ്ങാട് ഡിവൈഎസ്‌പി അനിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് ഇൻസ്പെക്ടർ വി രാജേഷ് കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ ചെയ്‌തു.


വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക







Post a Comment

0 Comments