Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ചാരായംവാറ്റി വിൽപന നടത്തി വന്ന പനവൂർ സ്വദേശികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു

പനവൂർ: നിയമവിരുദ്ധമായി ചാരായംവാറ്റി വിൽപന നടത്തി വന്ന നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പനവൂർ മാങ്കുഴി തടത്തരികത്തു വീട്ടിൽ അബ്ദുൾ വാഹിദ് മകൻ ഷജീർ എന്ന കരിമൻ (41), വേട്ടമ്പള്ളി വാഴോട്ട് സുധീർ മൻസിലിൽ സുധീർ എന്ന ഖുറാൽ (34), കരിക്കുഴി കൊക്കോട് ജാന ഭവനിൽ പങ്കജാക്ഷൻ (57), കരിക്കുഴി കൊക്കോട് റാണി വിലാസത്തിൽ കുമാർ (30) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ് ചെയ്തത്.

 

കരിക്കുഴി ചന്ദ്രമൻ കൊക്കോടുള്ള കുമാറിന്റെ റാണി വിലാസം വീട്ടിൽ നിന്നും ചാരായം വാറ്റാനായി ഉപയോഗിച്ചിരുന്ന ആയിരത്തോളം ലിറ്റർ വാഷും വാറ്റിനുപയോഗിക്കുന്ന 24 ലിറ്ററിന്റെയും അഞ്ചു ലിറ്ററിന്റെയും രണ്ടു പ്രഷർ കുക്കറുകളും ഗ്യസും ഗ്യസ് അടുപ്പുകളും നിരവധി കന്നാസുകളും 19 ലിറ്റർ വ്യജചാരായവുമാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്.

ലോക്ക്ഡൗൺ സമയത്ത് അമിതലാഭമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ അനധികൃതമായി വ്യാജ ചാരായമുണ്ടാക്കി വിൽപന നടത്തി വരുകയായിരുന്ന പ്രതികൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു . നെടുമങ്ങാട് ഡിവൈഎസ്‌പി എം അനിൽ കുമാറിന്റെയും പോലീസ് ഇൻസ്പെക്ടർ വി രാജേഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.









വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments