തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയില്‍ സാങ്കേതിക പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സര്‍വ്വകലാശാല കോളേജ് അധ്യാപകര്‍ക്കായി 2021 ജൂലൈ 26 മുതല്‍ 30 വരെ ഓണ്‍ലൈന്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ലേണിംഗ് മാനേജ്മെന്റ് സിസ്റ്റവും, കോഴ്സ് ഡിസൈനിംഗും എന്ന വിഷയത്തിലാണ് മൂഡില്‍ (Moodle) അധിഷ്ഠിതമായ ട്രെയ്നേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീളുന്ന സൗജന്യ പരിശീലന പരിപാടിയില്‍ സര്‍വ്വകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകര്‍ക്ക് പങ്കെടുക്കാം. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സംഘടിപ്പിച്ചിട്ടുള്ള പരിശീലന പരിപാടികളില്‍ ഇതുവരെ പങ്കെടുക്കാത്ത അധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കും. 2021 ജൂലൈ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വെബ്സൈറ്റ് (
www.kshec.kerala.gov.in) സന്ദര്‍ശിക്കാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 9495027525, 8281942902.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.