വർക്കല: വർക്കലയിൽ പുതുതായി നടപ്പിലാക്കിയ ട്രാഫിക് പരിഷ്കാരത്തിന്ന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് വാഹനം അനുവദിച്ചു. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം വർക്കല എംഎൽഎ അഡ്വ. വി ജോയ് നിർവഹിച്ചു. മൈതാനം, പുത്തൻചന്ത, റെയിൽവേ സ്റ്റേഷൻ, പാപനാശം തുടങ്ങിയ പ്രദേശങ്ങളിൽ ട്രാഫിക് പോലീസിന്റെ സേവനം ഏർപ്പെടുത്തുകയും തീരദേശ മേഖലകളിലും ടൂറിസം പ്രദേശങ്ങളിലും പോലീസിന്റെ സാന്നിധ്യം കൂടുതലായി ലഭ്യമാക്കുന്നതിന്റെയും ഭാഗമായാണ് ട്രാഫിക് എൻഫോഴ്സ്മെന്റ് ഓഫീസ് വർക്കലയിൽ പ്രവർത്തനമാരംഭിച്ചത്.
വർക്കല ഡിവൈഎസ്പി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ കെ എം ലാജി വർക്കല ഡിവൈഎസ്പി ബാബുക്കുട്ടൻ സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത് കൗൺസിലർ നിതിൻ എസ് നായർ പി ആർ ഓ ജയപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.