
കഴിഞ്ഞ വെളളിയാഴ്ചയാണ് 63 വയസ്സുകാരനായ ചേട്ടനെ മോഹനൻ പ്രെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. മൂത്ത സഹോദരനായ ചന്ദ്രനുമായി വഴക്കിട്ട മോഹനനെ അദ്ദേഹം വീട്ടിൽ നിന്നും ഇറക്കിവിട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലായിരുന്നു കൊലപാതക ശ്രമമെന്ന് പൊലീസ് പറഞ്ഞു. രാത്രിയില്‍ ചന്ദ്രന്‍റെ കിടക്കയിൽ പെട്രോഴിച്ച് തീയിടുകയായിരുന്നു. ജനാവഴിയാണ് മോഹനൻ കട്ടിലിലേക്ക് പ്രെട്രോളൊഴിച്ചത്. കൊലപാതക ശ്രമത്തിന് ശേഷം കണ്ണൂരിലേക്ക് ഒളിവിൽ പോയ മോഹനനെ അവിടെ നിന്നാണ് പിടികൂടിയത്.
ഗുരുതരമായി പൊള്ളലേറ്റ ചന്ദ്രൻ തിരുവനന്തപുരം മെഡിക്കഷ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയായ മോഹനനെ സ്ഥലത്തെതിച്ച പൊലീസ് തെളിവെടുത്തു.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.