Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കരകുളം സ്വദേശിയുടെ വീടിനുനേരെ ബോംബെറിഞ്ഞ കേസിലെ പ്രതികൾ പിടിയിൽ


കരകുളം: കരകുളം പുരവൂർക്കോണം സ്വദേശി സുനിൽ കുമാറിന്റെ വീട്ടിൽ ബോബെറിഞ്ഞ കേസിലെ പ്രതികൾ പിടിയിലായി. കരകുളം നെടുമ്പാറ കെ കെ നഗർ കുന്തിരിക്കാംകുഴി പിങ്കി ഭവനിൽ പിങ്കി (25), പട്ടം തേക്കുംമൂട് ബണ്ട് കോളനിയിൽ സുമേഷ് നിവാസിൽ സുമേഷ് (26), ഏണിക്കര കണ്ണണിക്കോണം ചിറത്തലയ്ക്കൽ പുത്തൻവീട്ടിൽ ആനന്ദ് (26) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.


ഒന്നാം പ്രതി പിങ്കിയും പരാതിക്കാരന്റെ അനുജനും തമ്മിൽ റോഡിൽ വച്ച് ഗതാഗതതടസ്സം സംബന്ധിച്ചുണ്ടായ വഴക്കിനെ തുടർന്നാണ് സുനിൽ കുമാറിന്റെ വീടിനുനേരെ ബോംബെറിഞ്ഞത്. കഴിഞ്ഞമാസം 21-ാം തിയതി രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. സുനിൽ കുമാറിന്റെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

നെടുമങ്ങാട് ഡിവൈഎസ്‌പി അനിൽ കുമാറിന്റെ നിർദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വി രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സുരേഷ് കുമാർ, എഎസ്ഐ വിജയൻ, പോലീസുകാരായ പ്രസാദ് ആർ ജെ, ബിജു ആർ, സനൽരാജ്, രതീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ ചെയ്തത്.


വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക







Post a Comment

0 Comments