Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പെട്രോളിനും ഡീസലിനും ആദരാഞ്ജലികൾ അർപ്പിച്ച് ഐ എൻ എൽ പ്രതിഷേധ സായാഹ്ന ധർണ്ണ

വെമ്പായം: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ഐ എൻ എൽ നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെമ്പായം കന്യാകുളങ്ങര പെട്രോൾ പമ്പിന് മുമ്പിൽ പെട്രോൾ, ഡീസലിന് റീത്ത് വെച്ച് കൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചു പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സലിം നെടുമങ്ങാട് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചു കൊണ്ട്അംബാനി,അദാനി, തുടങ്ങിയ കോർപ്പറേറ്റുകളെ സംരക്ഷിക്കുക മാത്രമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.


നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. പ്രതിഷേധ ധർണയിൽ നിയോജക മണ്ഡലം ഭാരവാഹികളായ വിജയകുമാർ, അബൂബക്കർ, ഹാഷിം പോത്തൻകോട്, എവി ഷൗക്കത്ത്, എ മുഹമ്മദ്, യൂത്ത് ലീഗ് ഭാരവാഹികളായ മുഹമ്മദ് സിദിനൻ, മുഹമ്മദ് സമീൻ തുടങ്ങിയവർ പങ്കെടുത്തു.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments