നെടുമങ്ങാട്: തന്റെ യാത്രയിൽ കണ്ട നിർദ്ധനരായവർക്ക് ആഹാരം നൽകി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി നെടുമങ്ങാട് സ്വദേശി. ചുള്ളിമാനൂർ സ്വദേശി നിഖിൽ സൈമൺ ആണ് ഈ നേട്ടം കൈവരിച്ചത്.നിഖിലിനൊപ്പം സുഹൃത്ത് മഹേഷ് പരമേശ്വരനും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. നിഖിലും മഹേഷും ബൈക്കിൽ ഇന്ത്യ മുഴുവൻ കണ്ടുവരാൻ പുറപ്പെട്ടെങ്കിലും കോവിഡ് കാരണം യാത്ര പൂർത്തിയാക്കാൻ സാധിച്ചില്ല.
രണ്ടു മാസങ്ങൾക്ക് മുൻപാണ് കരിപ്പൂര് സ്വദേശി ശ്രീകാന്തിന് സീലുകൊണ്ട് മഹാത്മാ ഗാന്ധിയുടെ ചിത്രം വരച്ചതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരുന്നു. നെടുമങ്ങാടുകാരെ തേടി അംഗീകാരങ്ങൾ എത്തുന്നതിൽ നമുക്കഭിമാനിക്കാം.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.