നെടുമങ്ങാട്: ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ സമ്പൂർണ ഡിജിറ്റൽപാഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. ഓൺലൈൻ പഠന സൗകര്യമില്ലാത്ത എല്ലാ കുട്ടികൾക്കും പഠന സൗകര്യമൊരുക്കുമെന്നു മന്ത്രി അറിയിച്ചു. പി.ടി.എ.പ്രസിഡൻ്റ് പേരയം ജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ എം.എൽ. മീന സ്വാഗതം പറഞ്ഞു. പ്രത്യേക പരിഗണന അർഹിക്കുന്ന നിരവധി കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അവർക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.
മുൻസിപ്പൽ ചെയർപെഴ്സൻ സി. എസ്.ശ്രീജ, വൈസ് ചെയർമാൻ രവീന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൻ വസന്തകുമാരി, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഹരികേശൻ നായർ, സ്കൂൾ സീനിയർ അസിസ്റ്റൻ്റ് സിന്ധുദേവി, എസ്.ആർ.ജി കൺവീനർ ശ്രീദേവി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സജയകുമാർ സമ്മേളനത്തിന് നന്ദി അർപ്പിച്ചു.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.