
തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു. പട്ടിക ജാതി ക്ഷേമ വകുപ്പിലെ അഴിമതി കണ്ടെത്തിയതോടെയാണ് ഭീഷണി ഉയർന്നതെന്നും മന്ത്രി പറഞ്ഞു. ഓഫീസിലെ ഫോണിൽ വിളിച്ചാണ് മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. ‘തെറ്റ് ചെയ്യുന്നവർക്ക് നല്ല ദീർഘവീക്ഷണം ഉണ്ടല്ലോ. ഒരു കാര്യം ചെയ്യാൻ സാധിക്കുമോയെന്ന് അവർക്ക് മുൻകൂട്ടി മനസിലാവും. അത് സാധിക്കില്ലായെന്ന് മനസിലായതോടെയാണ് ഓഫീസിലേക്ക് വിളിച്ച് തെറി പറയുന്നതും ഭീഷണിപ്പെടുത്തുന്ന സ്ഥിതിയും ഉണ്ടായത്. എന്നാൽ ഇതിലൊന്നും വശംവദരാകാൻ പാടില്ല.’ കെ രാധാകൃഷ്ണൻ പറഞ്ഞു.
എസ്എസ്ടി ഫണ്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇടനിലക്കാരിൽ ഒരാളാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ആദ്യം ലഭിച്ച സൂചന. പട്ടികജാതി, പട്ടിക വകുപ്പ് വിഭാഗത്തിലെ കുട്ടികൾക്ക് പഠനമുറി നിർമ്മിക്കുന്നതിനും വിവാഹ സഹായവുമായും നൽകുന്ന ഗ്രാന്റ് തട്ടിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.