സാമൂഹിക മാധ്യമങ്ങളിലൂടെ യുവാക്കളെയും വീട്ടമ്മമാരെയും നിരീക്ഷിച്ച ശേഷമാണ് ഇയാൾ അവരെ ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് ഡിവൈ.എസ്.പി. കെ.എം. ദേവസ്യ പറഞ്ഞു. ആലത്തൂരിലെ യുവാവിനെയാണ് ദീപു ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. ഇന്റർനെറ്റിൽ ആശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നതായി സൈബർ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നുപറഞ്ഞ് വെള്ളിയാഴ്ച ഇയാൾ യുവാവിനെ സമീപിച്ചു. 20,000 രൂപ നൽകിയാൽ പുറത്താരുമറിയാതെ കേസ് ഒതുക്കിത്തീർക്കാമെന്ന് വാഗ്ദാനംചെയ്തു. സംശയം തോന്നിയതിനാൽ, ഇപ്പോൾ പണം കൈയിലില്ലെന്നും ശനിയാഴ്ച നൽകാമെന്നും പറഞ്ഞ് മടക്കി.
ശനിയാഴ്ച ഉച്ച കഴിഞ്ഞ് പണം വാങ്ങാൻ എത്തിയപ്പോൾ യുവാവും ബന്ധുക്കളും സമീപവാസികളുംചേർന്ന് ദീപുകൃഷ്ണയെ തടഞ്ഞ് ചോദ്യം ചെയ്തു. തട്ടിപ്പ് പൊളിഞ്ഞെന്ന് തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. തുടർന്ന്, സി.ഐ. റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ പോലീസെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.