Recent-Post

കോവിഡ് രോ​ഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: പേരാവൂരിൽ കോവിഡ് രോ​ഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോവിഡ് ബാധിതനായി പേരാവൂരിലെ സിഎഫ്എൽടിസിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന മണത്തണ കുണ്ടേംകാവ് കോളനിയിലെ തിട്ടയിൽ വീട്ടിൽ ചന്ദ്രേഷ് (28) ആണ് മരിച്ചത്.


ശനിയാഴ്ച പുലർച്ചെ 12.30ഓടെയാണ് സിഎഫ്എൽടിസിയുടെ ശൗചാലയത്തിന് സമീപത്തെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തലശ്ശേരി ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

രണ്ട് ദിവസം മുൻപ് കോവിഡ് സ്ഥിരീകരിച്ച് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ചന്ദ്രേഷിനെ സിഎഫ്എൽടിസിയിൽ പ്രവേശിപ്പിച്ചത്. കുണ്ടേംകാവ് കോളനിയിലെ ചന്ദ്രന്റെയും സുമതിയുടെയും മകനാണ്.

വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക


    



Post a Comment

0 Comments