Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ദേശീയ വ്യാപകമായി നടത്തിയ ഒപ്പു ശേഖരണ സമരം നടത്തി കോൺഗ്രസ്

പഴകുറ്റി: ഇന്ധനവിലവർദ്ധനവ് പിൻവലിക്കുക, നികുതി ഭീകരതഅവസാനിപ്പിക്കുക, എന്നാവശ്യപ്പെട്ട് കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ വ്യാപകമായി നടത്തിയ ഒപ്പുശേഖരണസമരത്തിൻ്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരുപ്പൂര് മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ നെടുമങ്ങാട് പഴകുറ്റി ഭാരത് പെട്രാളിയം പമ്പിനു മുൻപിൽ ഒപ്പുശേഖരണം നടത്തി. നെട്ടിറച്ചിറ ജയൻ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കരുപ്പൂര് ഷിബുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമരത്തിൽ,നേതാക്കളും, പ്രവർത്തകരും,പൊതുജനങ്ങളും പങ്കാളിയായി.


ജനറൽസെക്രട്ടറി ബ്ലോക്ക്പ്രസിഡൻ്റ് അഡ്വ.എസ്‌ അരുൺകുമാർ, ഡിസിസി മെമ്പർ ടി അർജുനൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മന്നൂർക്കോണം സജാദ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ തറട്ടയിൽ ചന്ദ്രൻ ഇരുമരം സജി വാണ്ടസതീഷ് വലിയമല മോഹനൻ ഒഎസ് ഷീല ജയകുമാർ പൂങ്കുംമൂട് അജി മന്നൂർക്കോണം താജുദ്ധീൻ കരുപ്പൂര് സുരേഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് താഹിർ നെടുമങ്ങാട്, ഇന്ദിരാ ക്ലമൻ്റ്, ബിജോയ്പേരില, ഓട്ടോ ഫെഡറേഷൻ നെടുമങ്ങാട് മണ്ഡലം പ്രസിഡൻ്റ് സജി, അജയകുമാർ കൊറളിയോട്, #ഷിനോദ് മന്നൂർക്കോണം, മൻസൂർ കാവുംമൂല, റോയ്കാവുംമൂല, നൗഫൽ നെടുമങ്ങാട് എന്നിവർ നേതൃത്വം നൽകി.








വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments