നെടുമങ്ങാട്: നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠനസൗകര്യമൊരുക്കി നെടുമങ്ങാടിനെ സമ്പൂർണ ഡിജിറ്റലൈസേഷൻ മണ്ഡലമായി പ്രഖ്യാപിച്ചു. കന്യാകുളങ്ങര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ആശംസകൾ അർപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനം ഓൺലൈനിലൂടെ നിർവഹിച്ചു. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. കോവിഡ് പ്രോട്ടോസ്കോൾ പ്രകാരമാണ് യോഗം നടന്നത്.
കൃഷി മന്ത്രി പി പ്രസാദ്, ഡി കെ മുരളി എംഎൽഎ, ജില്ലാ കലക്ടർ നവജ്യോത് ഖോസ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, സിപിഐ എം ഏരിയ സെക്രട്ടറി ആർ ജയദേവൻ, കെഎസ്ടിഎ ഭാരവാഹികൾ, മറ്റ് രാഷ്ട്രീയ പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠനസൗകര്യമൊരുക്കി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.