നെടുമങ്ങാട്: നെടുമങ്ങാട് നിയോജക മണ്ഡലം സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ മണ്ഡലമായി ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപനം നടത്തും. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി മന്ത്രി ജി ആർ അനിൽ, കൃഷി മന്ത്രി പി പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. നെടുമങ്ങാട് എംഎൽഎയും മന്ത്രിയുമായ ജിആർ അനിലിന്റെ ശ്രമഫലമായാണ് സമ്പൂർണ ഡിജിറ്റലൈസേഷൻ എന്ന പദവിയിലേക്ക് മണ്ഡലം എത്തുന്നത്.
ഓൺലൈൻ പഠനം ലഭ്യമല്ലാതിരുന്ന രണ്ടായിരം കുട്ടികളും വൈദ്യുത കണക്ഷൻ ലഭ്യമല്ലാതിരുന്ന പതിനേഴു കുട്ടികളുമാണ് മണ്ഡലത്തിലുണ്ടായിരുന്നത്. സർക്കാർ സംവിധാനങ്ങൾക്ക് പുറമെ സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരെ ഏകോപിപ്പിച്ച് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ, ലാപ്ടോപ്പ്, സ്മാർട്ട് ടിവി എന്നിവ നൽകിയത്. വൈദ്യുതി ഇല്ലാതിരുന്ന വീടുകളിൽ വൈദ്യുതി എത്തിച്ചു. ഇന്റർനെറ്റ് സൗകര്യമില്ലാത്ത 102 ഹോട്ട്സ്പോട്ടുകളിൽ ബിഎസ്എൻഎൽ കണ്ടെത്തി കവറേജ് കൂട്ടാൻ നടപടിയെടുത്തു. ഇതോടെ മണ്ഡലത്തിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുകയായിരുന്നുവെന്നു മന്ത്രി ജിആർ അനിൽ പറഞ്ഞു.
വൈകുന്നേരം നാലുമണിക്ക് നടക്കുന്നു ചടങ്ങിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുക്കും.
2 Comments
Where?
ReplyDeleteKanyakulangara
Deleteവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.